ഐലൻഡ് എക്സ്പ്രസ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും
text_fieldsബംഗളൂരു: കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) ബുധനാഴ്ച മുതൽ മാർച്ച് 27 വരെ കൊച്ചുവേളിക്കും കന്യാകുമാരിക്കും ഇടയിൽ സർവിസ് റദ്ദാക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവെ അറിയിച്ചു.
നാഗർകോവിൽ ടൗൺ, നാഗർകോവിൽ, കന്യാകുമാരി സെക്ഷനിൽ പാളം ഇരട്ടിപ്പിക്കൽ പ്രവൃത്തി നടക്കുന്നതിനാലാണ് ഈ ക്രമീകരണം. ഈ ദിവസങ്ങളിൽ തിരുവനന്തപുരം പേട്ട മുതൽ കന്യാകുമാരി വരെ സർവിസ് ഉണ്ടായിരിക്കില്ല.
തിരിച്ച് ബംഗളൂരുവിലേക്ക് പുറപ്പെടുന്ന കന്യാകുമാരി- കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525) മാർച്ച് 22 മുതൽ 27 വരെ കൊച്ചുവേളിയിൽനിന്നാണ് പുറപ്പെടുക. കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനുമിടയിൽ സർവിസ് നടത്തില്ല. ചൊവ്വാഴ്ച കെ.എസ്.ആർ ബംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) നാഗർകോവിലിൽ സർവിസ് അവസാനിപ്പിച്ചു. കന്യാകുമാരി- കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525) ബുധനാഴ്ച നാഗർകോവിലിൽനിന്ന് സർവിസ് ആരംഭിക്കും.
ബംഗളൂരു- മൈസൂരു മെമുവിന് നായന്ദനഹള്ളിയിൽ സ്റ്റോപ്പ്
ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു- മൈസൂരു- കെ.എസ്.ആർ ബംഗളൂരു മെമു സ്പെഷ്യൽ (06525/06526) ട്രെയിനിന് ആറു മാസത്തേക്ക് നായന്ദനഹള്ളിയിൽ സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവെ അറിയിച്ചു. മാർച്ച് 21 മുതൽ സെപ്റ്റംബർ 20 വരെയാണ് പരീക്ഷണാർഥം സ്റ്റോപ്പ് അനുവദിച്ചത്.

