അനധികൃതമായി സൂക്ഷിച്ച അന്നഭാഗ്യ അരി പിടികൂടി
text_fieldsപിടികൂടിയ അരി
മംഗളൂരു: ഹിരിയഡ്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൊമ്മരബെട്ടു ഗ്രാമത്തിലെ കടയിൽ ഭക്ഷ്യ-പൊതുവിതരണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. സർക്കാറിന്റെ അന്നഭാഗ്യ പദ്ധതിയിൽ സൗജന്യ വിതരണത്തിനുള്ള അരി അനധികൃതമായി സംഭരിച്ച നിലയിൽ കണ്ടെത്തി.
ഉഡുപ്പി ഫുഡ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഹിരിയഡ്ക എസ്.ഐ ബി.ഇ.പുനീത് കുമാറിന്റെ പിന്തുണയോടെയാണ് പരിശോധന നടത്തിയത്. കടയുടെ പരിസരത്ത് 131 പ്ലാസ്റ്റിക് ബാഗുകളിലായി സൂക്ഷിച്ച 55 ക്വിന്റലും 60 കിലോഗ്രാമും അരി പിടിച്ചെടുത്തു.
ഇത് അന്നഭാഗ്യ പദ്ധതിയുടെ സൗജന്യ വിതരണ സ്റ്റോക്കിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചു.ഉഡുപ്പി താലൂക്കിലെ ബൊമ്മരബെട്ടു ഗ്രാമത്തിലെ മമ്പെട്ടു കുക്കടകട്ടെയിൽ താമസിക്കുന്ന വാസുദേവ പ്രഭു (56) എന്നയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

