നിർധന കുടുംബത്തിന് എച്ച്.ഡബ്ല്യു.എ ഓട്ടോ കൈമാറി
text_fieldsഎച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്വയം സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ഓട്ടോറിക്ഷ കൈമാറുന്ന ചടങ്ങിൽനിന്ന്
ബംഗളൂരു: സാമൂഹിക സേവന രംഗത്ത് ബംഗളൂരു കേന്ദ്രീകരിച്ച് എച്ച്.ഡബ്ല്യു.എ നടത്തിവരുന്ന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല നാസിം യു.പി സിദ്ദീഖ് അഭിപ്രായപ്പെട്ടു.
എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്വയം സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി നിർധന കുടുംബത്തിന് ഓട്ടോറിക്ഷ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം, ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മേഖല സമിതി അംഗങ്ങളായ റഹീം നാഗർഭാവി, ഷാഹിർ ഡെലിഗോ, ഷബീർ മുഹ്സിൻ, അംജദ് അലി എന്നിവർ സന്നിഹിതരായി. എച്ച്.ഡബ്ല്യു.എ പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ, പി.കെ. ലത്തീഫ് എന്നിവർ നേതൃത്വം നൽകി.

