Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്കുകെട്ട ഡ്രൈവർ റെയിൽവെ സ്റ്റേഷനിൽ ട്രാക്കിലേക്ക് കാർ ഓടിച്ചുകയറ്റി
text_fieldsbookmark_border
കാർ പ്ലാറ്റ്ഫോമിൽനിന്ന് ട്രാക്കിലേക്ക് വീണനിലയിൽ
ബംഗളൂരു: മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ റെയിൽവെ സ്റ്റേഷനിൽ ട്രാക്കിലേക്ക് കാർ ഓടിച്ചുകയറ്റി. കോലാർ ജില്ലയിലെ തൈയക്കൽ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ഈ സമയം ട്രെയിൻ വരാതിരുന്നതിനാൽ വൻഅപകടമൊഴിവായി. ശനിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ കാറിനും റെയിൽവെ ട്രാക്കിനും കേടുപറ്റി. എക്സ്കവേറ്ററിന്റെ സഹായത്തോടെ റെയിൽവേ പൊലീസ് കാർ ട്രാക്കിൽനിന്ന് പുറത്തെടുത്തു. കാറുടമ രാകേഷിനെ ബംഗാർപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
Next Story

