Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപന: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
അക്ഷിത് കുമാർ,അബ്ദുൽ
അസീസ്
മംഗളൂരു: നഗരത്തിൽ കെ.എസ്. റാവു റോഡിൽ മാരക രാസ ലഹരിയായ എം.ഡി.എം.എ വിൽക്കുകയായിരുന്ന രണ്ട് യുവാക്കളെ മംഗളൂരു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ഉപ്പിനങ്ങാടി തെക്കറുവിലെ പി.എസ്. അബ്ദുൽ അസീസ് (31), സൂറത്ത്കൽ കാട്ടിപ്പള്ളയിലെ അക്ഷിത് കുമാർ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 1.75 ലക്ഷം രൂപ വരുന്ന 35 ഗ്രാം എം.ഡി.എം.എ, രണ്ട് മൊബൈൽ ഫോണുകൾ, 600 രൂപ, ഡിജിറ്റൽ അളവ് തൂക്ക ഉപകരണം എന്നിവ പിടിച്ചെടുത്തു. നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതിയായ അബ്ദുൽ അസീസ് 15 ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
Next Story

