ഡോ. എസ്. സോമനാഥിനും ഹരി കെ. മാരാർക്കും വി.ടി.യു ഡോക്ടറേറ്റ്
text_fieldsഡോ. എസ്. സോമനാഥ്, ഹരി കെ. മാരാർ
ബംഗളൂരു: മലയാളികളായ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ്, ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബിയാൽ) എം.ഡി ഹരി കെ. മാരാർ എന്നിവർക്ക് വിശേശ്വരയ്യ ടെക്നിക്കൽ യൂനിവേഴ്സിറ്റി (വി.ടി.യു) ആദരസൂചകമായി ഡോക്ടറേറ്റ് നൽകും. വ്യാഴാഴ്ച നടക്കുന്ന സർവകലാശാലയുടെ 24ാം ബിരുദദാന ചടങ്ങിലാണ് ഇരുവർക്കും ഡോക്ടറേറ്റ് സമ്മാനിക്കുക. ഇവർക്കു പുറമെ, ചിക്കബല്ലാപുരയിലെ മധുസൂദനൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപകൻ സദ്ഗുരു മധുസൂദനൻ സായിക്കും ഡോക്ടറേറ്റ് നൽകും. ബെളഗാവിയിലെ ജ്ഞാന സംഗമ കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗഹ് ലോട്ട്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ, ബംഗളൂരു ഐ.ഐ.എസ്.സി ഡയറക്ടർ ഗോവിന്ദൻ രാമനാഥൻ എന്നിവർ പങ്കെടുക്കും.

