Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൈസൂരു ദസറ കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മരിച്ചു
text_fieldsbookmark_border
മംഗളൂരു: മൈസൂരു ദസറ ആഘോഷങ്ങൾ സന്ദർശിച്ച് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ചൊവ്വാഴ്ച പുലർച്ചെ വാഹനാപകടത്തിൽ മരിച്ചു.മംഗളൂരുവിനടുത്ത ബെൽത്തങ്ങാടി കലേഞ്ച കൊളംബെ സ്വദേശി ശാന്തപ്പ ഗൗഡയുടെ മകൻ മനോഹറാണ്(23) മരിച്ചത്. പിൻ സീറ്റ് യാത്രികൻ കൊയ്യൂരിലെ ബിർക്ക് സ്വദേശി ദീക്ഷിത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മനോഹറും ദീക്ഷിത്തും ദസറ ആഘോഷങ്ങൾ കാണാൻ തിങ്കളാഴ്ച രാത്രി മോട്ടോർ സൈക്കിളിൽ മൈസൂരുവിലേക്ക് യാത്ര ചെയ്തിരുന്നു.
മടക്കയാത്രയിൽ സിദ്ധാർത്ഥനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നാഷണൽ ഹൈവേ 275 ലെ ട്രാഫിക് സിഗ്നലിനടുത്ത് സ്കൂട്ടറുമായി മോട്ടോർ സൈക്കിൾ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ മനോഹർ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. രക്തം വാർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Next Story

