ദലിത് യുവാവിന് മർദനം; ഏഴുപേർക്കെതിരെ കേസ്
text_fieldsബംഗളൂരു: 21കാരനായ ദലിത് യുവാവിനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിച്ച മൂന്ന് യുവാക്കളെ ആളവണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊപ്പാലിലെ ബൊചനഹള്ളിയിലാണ് സംഭവം. ഗുഡദപ്പ മുള്ളണ്ണ എന്ന യുവാവിനാണ് മർദനമേറ്റത്.
പൊതുസ്ഥലത്ത് പുകവലിക്കുകയായിരുന്ന യുവാവിനോട് ഒരു സംഘം ആളുകൾ വന്ന് പുകവലി നിർത്താനാവശ്യപ്പെടുകയും അന്ന് രാത്രി യുവാവ് ഗണേശ ചതുർഥി ആഘോഷത്തിനെത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന ഇതേ സംഘം യുവാവിനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നുവെന്നും, വാല്മീകി സമുദായത്തിൽ പെട്ടവരാണ് മർദിച്ചതെന്നും പരാതിയിൽ പറയുന്നു. മർദിക്കാൻ 20ഓളം പേരുണ്ടായിരുന്നെന്നും എന്നാൽ, ഏഴു പേർക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും യുവാവ് പറഞ്ഞു.

