സിവിൽ സർവിസ് പരീക്ഷ; ദലിത് വിദ്യാർഥികൾക്ക് ഡൽഹിയിൽ ഹോസ്റ്റൽ
text_fieldsബംഗളൂരു: സിവിൽ സർവിസ് പരീക്ഷകൾക്ക് പഠിക്കുന്ന എസ്.സി-എസ്.ടി. വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്ക് ഡൽഹിയിൽ ഹോസ്റ്റൽ സ്ഥാപിക്കാൻ കർണാടക സർക്കാർ പദ്ധതി. ഇവർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. ഡൽഹിയിൽ സ്ഥലം കണ്ടെത്തുമെന്നും മികച്ച ലൈബ്രറി ഉൾപ്പെടെയുള്ള ഹോസ്റ്റലാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സാമ്പത്തിക സഹായം മാസം 10,000 രൂപയിൽനിന്ന് 15,000 രൂപയാക്കി വർധിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. എസ്.സി.-എസ്.ടി ഉപപദ്ധതികളുടെ തുക ഉപയോഗിച്ചായിരിക്കും ഇത്.
സിവിൽ സർവിസ് പരീക്ഷകൾക്കുള്ള പരിശീലനത്തിന് പലരും ഡൽഹിയാണ് തിരഞ്ഞെടുക്കാറ്. വിദഗ്ധ പരിശീലനത്തിനുള്ള അവസരങ്ങൾ കൂടുതലുണ്ടെന്നതാണ് കാരണം.

