കർണാടക ആർ.ടി.സി ബസ് നിരക്കിൽ ക്രിസ്മസ് കൊള്ളയെന്ന്
text_fieldsബംഗളൂരു: ക്രിസ്മസ്-പുതുവര്‍ഷ അവധി തിരക്കിന്റെ മറവിൽ കേരള ആർ.ടി.സി ഫ്ലക്സി ടിക്കറ്റ് കൊള്ള തുടരുന്നതായി പരാതി. ബംഗളൂരുവിൽനിന്ന് നാട്ടിലേക്കുള്ള പതിവ് സർവിസുകളിൽ ഇത്തവണ 50 ശതമാനം വരെ അധികനിരക്കാണ് ഈടാക്കുന്നത്. ഡിസംബർ 18 മുതൽ ജനുവരി അഞ്ചുവരെയുള്ള സർവിസുകളിലാണ് സൂപ്പർ ഫ്ലക്സി എന്ന പേരിൽ അധികനിരക്ക്.
ഇതോടെ എറണാകുളം തൃശൂർ റൂട്ടുകളിൽ കർണാടക ആർ.ടി.സിയുടെ പ്രതിദിന എ.സി സർവിസുകളേക്കാൾ കേരളത്തിന്റെ ടിക്കറ്റ് നിരക്ക് ഉയർന്നു. നാലു വർഷം മുമ്പ് ഫ്ലക്സി ടിക്കറ്റ് നിരക്ക് സമ്പ്രദായം ആരംഭിച്ചപ്പോൾ 15 ശതമാനം വരെ അധികനിരക്ക് ഈടാക്കിയിരുന്നു. തുടർന്ന് വർധന വരുത്തുകയായിരുന്നു.

