ജല അതോറിറ്റി കുഴിയിൽ വീണ് ബാലന് ദാരുണാന്ത്യം
text_fieldsബി.ഡബ്ല്യു.എസ്.എസ്.ബി) ജല പൈപ്പ് ലൈനിനായി
നിർമിച്ച കുഴി
ബംഗളൂരു: ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) ജല പൈപ്പ് ലൈനിനായി കുഴിച്ച കുഴിയിൽ വീണ് ബാലന് ദാരുണാന്ത്യം.
ബംഗളൂരു നഗരത്തിലെ മാഗഡി ഗൊല്ലരഹട്ടിയിൽ ഹനുമാൻ- ഹംസ ദമ്പതികളുടെ രണ്ടര വയസ്സുകാരനായ മകൻ കാർത്തികാണ് മരിച്ചത്. തുറന്നിട്ട കുഴിയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കുഴിക്കു ചുറ്റും സുരക്ഷ ക്രമീകരണങ്ങളോ അപകട മുന്നറിയിപ്പോ ഉണ്ടായിരുന്നില്ലെന്ന് ബാലന്റെ രക്ഷിതാക്കൾ ആരോപിച്ചു.
രക്ഷിതാക്കളുടെ പരാതിയിൽ ബി.ഡബ്ല്യു.എസ്.എസ്.ബി എൻജിനീയർക്കും കരാറുകാരനുമെതിരെ പൊലീസ് കേസെടുത്തു. മരണപ്പെട്ട ബാലന്റെ മാതാവ് ഹംസ എട്ടുമാസം ഗർഭിണിയാണ്.

