Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാവേരി ജലം: അഞ്ചാംഘട്ട പരീക്ഷണം വിജയകരം

text_fields
bookmark_border
കാവേരി ജലം: അഞ്ചാംഘട്ട പരീക്ഷണം വിജയകരം
cancel

ബം​ഗളൂരു: ഏറെക്കാലമായി കാത്തിരിക്കുന്ന കാവേരി സ്റ്റേജ് അഞ്ച് പദ്ധതിയുടെ പൈപ് ലൈനുകളുടെയും വിതരണ സംവിധാനങ്ങളുടെയും പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ബം​ഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ന​ഗരത്തിലെ 110ലധികം ഏരിയകളിലേക്ക് ജലമെത്തിക്കുന്ന പദ്ധതി കമീഷൻ ചെയ്യുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ബി.ഡബ്ല്യു.എസ്.എസ്.ബി. ​ഗോട്ടി​ഗരെ ​ഗ്രൗണ്ട് റിസർവോയറിലേക്ക് ഇതിനകം തന്നെ കാവേരി സ്റ്റേജ് 5 പ്രകാരം ജലമെത്തിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചയുടൻ ഉപഭോക്താക്കൾക്ക് വെള്ളം വിതരണം ചെയ്യാൻ തുടങ്ങുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ റാംപ്രസാദ് മനോഹർ പറഞ്ഞു.

പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ജൂലൈയിൽ പൂർത്തിയായിരുന്നെങ്കിലും പമ്പുകൾ, വാൽവുകൾ, ട്രങ്ക് ലൈനുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ സമ​ഗ്രമായ പരിശോധനക്ക് വിധേയമാക്കിയതിനാലാണ് സമയമെടുത്തതെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇതോടൊപ്പം തന്നെ ബി.ഡബ്ല്യു.എസ്.എസ്.ബി കാവേരി ജലകണക്ഷൻ ഡ്രൈവും നടത്തുന്നുണ്ടെങ്കിലും പ്രതികരണം മന്ദ​ഗതിയിലാണ്. ഈ 110 ഏരിയകളിലായി മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾ ഉണ്ടെങ്കിലും വാട്ടർ കണക്ഷനുകൾക്കായി ഒരു ലക്ഷത്തിൽ താഴെ അപേക്ഷകൾ മാത്രമേ ബി.ഡബ്ല്യു.എസ്.എസ്.ബിക്ക് ലഭിച്ചിട്ടുള്ളൂ. പദ്ധതി പൂർണ തോതിൽ പ്രവർത്തനക്ഷമമായി ജലവിതരണം ആരംഭിക്കുന്നതോടെ കൂടുതൽ പേർ കണക്ഷനെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cauvery water: Phase 5 trial successful
Next Story