Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരകേശ്വര ക്ഷേത്രത്തിന്‍റെ ചുമരിൽ മതചിഹ്നങ്ങൾ വരച്ച സംഭവത്തിൽ കേസെടുത്തു

text_fields
bookmark_border
അരകേശ്വര ക്ഷേത്രത്തിന്‍റെ ചുമരിൽ മതചിഹ്നങ്ങൾ വരച്ച സംഭവത്തിൽ കേസെടുത്തു
cancel
camera_alt

അ​ര​കേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന്‍റെ ചു​മ​രി​ൽ മ​ത​ചി​ഹ്ന​ങ്ങ​ൾ വ​ര​ച്ച നി​ല​യി​ല്‍

ബംഗളൂരു: ക്ഷേത്രത്തിന്‍റെ ചുമരിൽ മതചിഹ്നങ്ങൾ വരച്ച സംഭവം വിവാദമായി. കെ.ആർ. നഗർ താലൂക്കിലെ ചരിത്രപ്രസിദ്ധമായ അരകേശ്വര ക്ഷേത്രത്തിന്‍റെ കോമ്പൗണ്ട് ഭിത്തിയിലാണ് മറ്റ് വിശ്വാസങ്ങളുമായി ബന്ധപ്പെട്ട മതചിഹ്നങ്ങൾ വരച്ചതായി കണ്ടത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. ക്ഷേത്രത്തിന്‍റെ ഭരണച്ചുമതലയുള്ള ആരതി, ചിഹ്നങ്ങൾ വരച്ചതായി ആരോപിക്കപ്പെടുന്ന വിനയ് എന്ന കലാകാരന്‍ എന്നിവർക്കെതിരെയാണ് കെ.ആർ. നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

അടുത്തിടെ നടന്ന നവീകരണത്തിന് ശേഷമാണ് ക്ഷേത്രത്തിന്‍റെ കോമ്പൗണ്ട് ഭിത്തിയിൽ ഒരു ചുവന്ന കുരിശും പച്ച നിറത്തിലുള്ള ഒരു പള്ളിയുടെ ചിത്രങ്ങളും വരച്ച നിലയിൽ കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. മതപരമായ സ്ഥലത്തിന്‍റെ പവിത്രത നഷ്ടപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഉത്തരവാദികൾക്കെതിരെ സര്‍ക്കാര്‍ ഉടൻ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എതിർപ്പുകളെ തുടര്‍ന്ന് കെ.ആർ. നഗർ തഹസിൽദാർ സുരേന്ദ്ര മൂർത്തി ക്ഷേത്രം സന്ദർശിച്ച് സ്ഥലം പരിശോധിക്കുകയും ചുവരിൽ നിന്ന് ചിത്രങ്ങൾ മായ്ക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കേസ് അന്വേഷിച്ചുവരികയാണെന്നും ക്ഷേത്രപരിസരത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന ബി.ജെ.പി പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര സംഭവത്തെ അപലപിച്ചു. ഹിന്ദു പാരമ്പര്യങ്ങളെ ലംഘിക്കുന്ന പ്രവൃത്തിയാണിതെന്നും പുണ്യ സ്ഥലത്തിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

മറ്റ് ആരാധനാലയങ്ങളിൽ ഒന്നും ഇത്തരം പ്രവൃത്തികൾ കാണുന്നില്ലയെന്നും ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമാകേണ്ടതാണ് ഐക്യം. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ സനാതന പാരമ്പര്യങ്ങളെയും ഭക്തരുടെ മതപരമായ അവകാശങ്ങളെയും അവഗണിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുന്നുണ്ടെന്നും വിജയേന്ദ്ര അവകാശപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Case Filed Over Temple Wall Symbols
Next Story