Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷിരാദി ചുരത്തിൽനിന്ന് കാർ താഴ്ചയിലേക്ക് മറിഞ്ഞു

text_fields
bookmark_border
നാലംഗ കുടുംബം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
representative image
cancel
camera_alt

ഷി​രാ​ദി ചു​രം റോ​ഡി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ

Listen to this Article

മംഗളൂരു: സകലേഷ്പൂർ താലൂക്കിലെ ഷിരാദി ചുരം റോഡിൽ മാറനഹള്ളിക്ക് സമീപം നാലംഗ കുടുംബം സഞ്ചരിച്ച കാർ 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. ബെൽത്തങ്ങാടി ഗുരുവായനകെരെയിലെ നവോദയ സ്കൂളിലേക്ക് ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന ശിവമൊഗ്ഗയിൽനിന്നുള്ള അധ്യാപകനായ ഗോവിന്ദ നായികിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.

മാരനഹള്ളിയിലെ ന്യൂ സ്റ്റാർ ഹോട്ടലിന് സമീപം വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് സഹായിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car carrying a family of four overturned into crane
Next Story