260 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ്
text_fieldsബംഗളൂരു: കർണാടകയിലെ 222 ഗ്രാമപഞ്ചായത്തുകളിലായി ഒഴിവുള്ള 260 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 11ന് വോട്ടെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഏപ്രിൽ 22ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 28. പത്രികകളുടെ സൂക്ഷ്മപരിശോധന 29ന് നടക്കും.
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മേയ് രണ്ട്. മേയ് 11ന് രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ പോളിങ് നടക്കും. റീപോളിങ് ആവശ്യമായി വന്നാൽ, മേയ് 13ന് അതേ സമയങ്ങളിൽ നടക്കും. മേയ് 14ന് രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ നിയുക്ത താലൂക്ക് കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. തുടർന്ന് ഫലം പ്രഖ്യാപിക്കും.

