മംഗളൂരു ജില്ല കോടതിയിൽ ബോംബ് ഭീഷണി
text_fields
മംഗളൂരു: മംഗളൂരുവിലെ ദക്ഷിണ കന്നട ജില്ല കോടതിയിൽ ബോംബ് ഭീഷണി ഇ- മെയിൽ സന്ദേശം ലഭിച്ചത് ആശങ്ക പരത്തി. ബോംബ് നിർമാർജന സ്ക്വാഡും പൊലീസ് നായയും സ്ഥലത്തെത്തി കോടതി മുറികളിലും പാർക്കിങ് ഏരിയയിലും ഉൾപ്പെടെ കോടതിയിലുടനീളം അരിച്ചു പെറുക്കി തിരച്ചിൽ നടത്തി.മണിക്കൂറുകൾ നീണ്ട സമഗ്രമായ പരിശോധനകൾക്ക് ശേഷം സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. മംഗളൂരു കോടതിക്ക് നേരത്തെ രണ്ട് തവണ സമാനമായ ഭീഷണി...
Your Subscription Supports Independent Journalism
View Plansമംഗളൂരു: മംഗളൂരുവിലെ ദക്ഷിണ കന്നട ജില്ല കോടതിയിൽ ബോംബ് ഭീഷണി ഇ- മെയിൽ സന്ദേശം ലഭിച്ചത് ആശങ്ക പരത്തി. ബോംബ് നിർമാർജന സ്ക്വാഡും പൊലീസ് നായയും സ്ഥലത്തെത്തി കോടതി മുറികളിലും പാർക്കിങ് ഏരിയയിലും ഉൾപ്പെടെ കോടതിയിലുടനീളം അരിച്ചു പെറുക്കി തിരച്ചിൽ നടത്തി.
മണിക്കൂറുകൾ നീണ്ട സമഗ്രമായ പരിശോധനകൾക്ക് ശേഷം സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. മംഗളൂരു കോടതിക്ക് നേരത്തെ രണ്ട് തവണ സമാനമായ ഭീഷണി ഇ-മെയിലുകൾ ലഭിച്ചിട്ടുണ്ട്. ബന്ദർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
