ബിഡദി ടൗൺഷിപ്പ്: ഭൂമി ഏറ്റെടുക്കലിനെതിരെ ജെ.ഡി.എസ് മാർച്ചിൽ എച്ച്. ഡി. ദേവഗൗഡയും
text_fieldsബിഡദി ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കലിനെതിരെ ജെ.ഡി.എസ് നടത്തിയ മാർച്ചിൽനിന്ന്
ബംഗളൂരു: ബംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം ജി.ബി.ഐ.ടി പദ്ധതിക്കായി കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ജെ.ഡി.എസ് മാര്‍ച്ചില്‍ സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ എച്.ച്ഡി ദേവഗൗഡ പാർട്ടിയുടെ മാർച്ചിൽ പങ്കെടുത്തു. സഖ്യകക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെ ജെ.ഡി.എസ് യുവജന വിഭാഗം പ്രസിഡന്റ് നിഖിൽ കുമാരസ്വാമി നയിക്കുന്ന മാർച്ച് ബിഡാദിക്കടുത്തുള്ള ബൈരമംഗലയിൽ നിന്ന് ആരംഭിച്ച് ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്ക് വരെയാണ്.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മാർച്ച് ഞായറാഴ്ച ബൈരമംഗലയിൽ ജെ.ഡി.എസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോകയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ബിഡദിയിലെ ബി.ജി.എസ് സർക്കിളിൽ ആരംഭിച്ച മാർച്ചിന്റെ രണ്ടാം ദിവസത്തിലാണ് ദേവഗൗഡ പങ്കെടുത്തത്.

