Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ പ്രണയിച്ചതിന് കിരണിനെ രാത്രി മുഴുവൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ചു; ബംഗളൂരുവിൽ മലയാളിയുടെ കൊലപാതകം ആസൂത്രിതം

text_fields
bookmark_border
bengaluru murder
cancel
camera_alt

കൊല്ലപ്പെട്ട കിരൺ, പ്രതി ആനന്ദ് രാജ്

ബംഗളൂരു: തൊഴിലുടമയുടെ മകളെ പ്രണയിച്ചുവെന്നാരോപിച്ച് മലയാളി യുവാവിനെ മർദിച്ചുകൊന്ന സംഭവത്തില്‍ വഴിത്തിരിവ്. കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്ര ആലിൻ ചുവട് വള്ളുള്ളിശ്ശേരി സ്വദേശി കിരൺ (22) ആണ് മരിച്ചത്. യെലഹങ്കയിൽ ബുധനാഴ്ചയായിരുന്നു സംഭവം.

സംഭവത്തില്‍ സ്വീറ്റ് കോണ്‍ ഫാക്ടറി ഉടമയും തമിഴ്‌നാട് സ്വദേശിയുമായ പ്രതിആനന്ദ് രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആനന്ദ് രാജിന്‍റെ മകൾ മൈസൂരുവില്‍ രണ്ടാം വർഷ പ്രീ-യൂനിവേഴ്സിറ്റി കോഴ്‌സ് (പി.യു.സി) വിദ്യാര്‍ഥിനിയായ ആനന്ദിന്‍റെ മകളുമായി കിരൺ പ്രണയത്തിലായിരുന്നു. പ്രതി ഈ ബന്ധത്തെ എതിർത്തിരുന്നു. മകളേയും കിരണിനെയും വീടിനുള്ളില്‍ ഒരുമിച്ചു കണ്ടതില്‍ പ്രകോപിതനായാണ് കുറ്റകൃത്യം ചെയ്തത് എന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.

എന്നാൽ, അന്വേഷണത്തിൽ കൊലപാതകം ആനന്ദ് നേരത്തെ തന്നെ ആസൂത്രണം ചെയ്തതായി തെളിഞ്ഞു. കൊലപ്പെടുത്താൻ മൂന്ന് ഗുണ്ടാനേതാക്കളെ നിയോഗിച്ചു. മരിച്ച കിരണിന്‍റെ സഹോദരനും കമ്പനിയിലെ ജീവനക്കാരനുമായ ഋത്വിക്കിനെ ജോലി ആവശ്യാര്‍ഥമെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശിലേക്ക് അയച്ചിരുന്നു. ഇതിനിടെ, കിരൺ കാമുകിയോട് പണം കടം ചോദിച്ചിരുന്നു. ഗൂഗിള്‍ പേ വര്‍ക്ക് ചെയ്യുന്നില്ലെന്നും നേരിട്ടു എത്തിയാല്‍ പണം നല്‍കാമെന്നും കാമുകി പറഞ്ഞു. ഈ അവസരം മുതലെടുത്ത് മകളെ വീട്ടില്‍ തനിച്ചാക്കി ആനന്ദും ഭാര്യയും വീട്ടില്‍ നിന്നും മാറി നിന്ന ശേഷം കിരണ്‍ വീട്ടില്‍ എത്തിയ ഉടനെ അവര്‍ വീട്ടില്‍ തിരിച്ചെത്തുകയും ഗുണ്ടകളെ വിളിച്ച് വരുത്തുകയും ചെയ്തു. ഗുണ്ടകള്‍ കിരണിനെ വീടിനുള്ളിൽ പൂട്ടിയിട്ട് രാത്രി മുഴുവൻ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തുടര്‍ച്ചയായി മർദിച്ചു.

അവശനായ കിരണിനെ തൊട്ടടുത്ത ദിവസം ഉച്ചകഴിഞ്ഞ് പ്രതികള്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. കാമുകിയെ കാണാന്‍ പോകുന്നവഴി സുഹൃത്തിന് അയച്ച സന്ദേശമാണ് കേസിന് വഴിത്തിരിവായത്. കിരണിന്‍റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. യെലഹങ്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതിയും ഗുണ്ടയുമായ ഡോണിനെയും മറ്റൊരു ഗുണ്ടായെയും വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റ് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരായ പിതാവ് സിദ്ധാർത്ഥനും മാതാവ് ശബരിയും മരണ വിവരമറിഞ്ഞ് നാട്ടിലെത്തി. യെലഹങ്ക സർക്കാർ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കിരണിന്‍റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് 6.50 ഓടെ എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bengaluru Malayali murder was pre-planned
Next Story