ബംഗളൂരു-ചെന്നൈ അതിവേഗ പാത ഈ വർഷം പൂർത്തിയാവും -നിതിൻ ഗഡ്കരി
text_fieldsശിവമൊഗ്ഗ നെഹ്റു സ്റ്റേഡിയത്തിലെ ചടങ്ങിൽ 18 ദേശീയപാത പ്രവൃത്തികളുടെ ശിലാസ്ഥാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കുന്നു
ബംഗളൂരു: ബംഗളൂരു -ചെന്നൈ അതിവേഗ പാത നിർമാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ശിവമൊഗ്ഗയിൽ 18 ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരു-ചെന്നൈ അതിവേഗ പാത നിർമാണത്തിൽ
ശിവമൊഗ്ഗ, ബെള്ളാരി, ചിത്രദുർഗ, ഹാസൻ, ചിക്കമഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിലൂടെ കടന്നുപോകുന്ന 300 കിലോമീറ്റർ പാതക്ക് 6,200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബംഗളൂരു -ചെന്നൈ അതിവേഗപാത വരുന്നതോടെ ഇരു നഗരങ്ങൾക്കും ഇടയിലെ യാത്രാദൂരത്തിൽ രണ്ടു മണിക്കൂർ കുറവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കർണാടകയിൽ മൂന്ന് ലക്ഷം കോടിയുടെ ദേശീയപാത വികസന പ്രവൃത്തികൾ പുരോഗതിയിലാണ്. ഒന്നര ലക്ഷം കോടിയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

