ദക്ഷിണ കന്നടയിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു; മിനിമം ചാർജ് 40 രൂപ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഓട്ടോ യാത്രാ നിരക്കുകൾ പരിഷ്കരിച്ചു. ആദ്യത്തെ 1.5 കിലോമീറ്ററിനുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 40 രൂപയായി നിശ്ചയിച്ചു. പുതുക്കിയ നിരക്കിൽ പരമാവധി മൂന്ന് യാത്രക്കാരെ മാത്രമേ ഉൾക്കൊള്ളൂ. പുതിയ നിരക്ക് ഘടന പ്രകാരം ആദ്യത്തെ 1.5 കിലോമീറ്ററിന് ശേഷം ഓരോ കിലോമീറ്ററിനും യാത്രക്കാർ 20 രൂപ നൽകേണ്ടിവരും.
പരമാവധി മൂന്ന് യാത്രക്കാർക്ക് ഈ നിരക്കും ബാധകമാണ്. ആദ്യത്തെ 10 മിനിറ്റ് കാത്തിരിപ്പ് സമയം സൗജന്യമായിരിക്കും. അതിനുശേഷം, ഓരോ 15 മിനിറ്റിനോ അതിന്റെ ഒരു ഭാഗത്തിനോ അഞ്ച് രൂപ കാത്തിരിപ്പ് ചാർജ് ഈടാക്കാം. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ മാത്രമേ യാത്രക്കാരിൽ നിന്ന് സാധാരണ നിരക്കിന്റെ 1.5 ഇരട്ടി ഈടാക്കാൻ കഴിയൂ.

