Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഐ.കെ.എം.സി.സി ഗോരിപ്പാളയ ഏരിയ ഇഫ്താർ സംഗമം

text_fields
bookmark_border
എ.ഐ.കെ.എം.സി.സി ഗോരിപ്പാളയ ഏരിയ ഇഫ്താർ സംഗമം
cancel

ബംഗളുരു: ബംഗളുരു എ.ഐ.കെ.എം.സി.സി ഗോരിപ്പാളയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്‍റ് കെ.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എം.സി.സി ബംഗളുരു ജ. സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. കാരുണ്യപ്രവർത്തനങ്ങളും പരസ്പര സ്നേഹവുമാണ് റമദാൻ പകർന്നുനൽകുന്ന വലിയ പാഠമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.ഡി.സി ഡയറക്ടർ ബി.കെ. അസ്‌ലം ഖാൻ മൗല മുഖ്യാതിഥിയായി. ഗോരിപ്പാളയ ഷാഫിഈ മസ്ജിദ് ഖത്തീബ് അബ്ദുൽ റഊഫ് ഹിഷാമി റമദാൻ പ്രഭാഷണം നടത്തി. വ്രതാനുഷ്ഠാനത്തിന്‍റെ ആത്മീയ വശങ്ങളെക്കുറിച്ചും സമകാലിക പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അബു ശ്രീകണ്ഠപുരം, മുസ്തഫ താനറി റോഡ്, റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി എന്നിവർ സംസാരിച്ചു. മഹ്മൂദ്, റഫീഖ് ആപ്പി എന്നിവര്‍ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.പി. മദനി സ്വാഗതവും ട്രഷറർ റഫീഖ് നന്ദിയും പറഞ്ഞു .

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AIKMCC Goripalaya Area Iftar Meet
Next Story