മടിക്കേരിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി 27ന്
text_fieldsബംഗളൂരു: കുടക് മടിക്കേരിയിലെ ജനറൽ തിമ്മയ്യ ഡിസ്ട്രിക്ട് ഗ്രൗണ്ടിൽ ജൂൺ 27 മുതൽ ജൂലൈ രണ്ടുവരെ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി നടക്കും. ബംഗളൂരുവിലെ ഹെഡ്ക്വാർട്ടേഴ്സ് റിക്രൂട്ടിങ് സോണാണ് റിക്രൂട്ട്മെന്റിന് നേതൃത്വം നൽകുക. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, ഓഫിസ് അസിസ്റ്റന്റ്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മെൻ പത്താം തരം പാസ്, അഗ്നിവീർ ട്രേഡ്സ്മെൻ എട്ടാം തരം പാസ് എന്നീ വിഭാഗങ്ങളിലേക്കാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ഏപ്രിൽ 22 മുതൽ മേയ് ഏഴു വരെ നടന്ന പൊതുപ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, തുമകുരു, മാണ്ഡ്യ, മൈസൂരു, ബെള്ളാരി, ചാമരാജ് നഗർ, രാമനഗര, കുടക്, കോലാർ, ചിക്കബല്ലാപുർ, ഹാസൻ, ചിത്രദുർഗ, വിജയനഗര എന്നീ ജില്ലകളിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

