ദേവികയുടെ മരണം: ദലിത് കോൺഗ്രസ് കലക്ടറേറ്റ് ധർണ
text_fieldsകൽപറ്റ: മുന്നൊരുക്കമില്ലാതെ ഓൺലൈൻ പഠനരീതി നടപ്പിലാക്കിയതിൽ ജീവനൊടുക്കിയ വിദ്യാർഥിനി ദേവികക്ക് ആദരാഞ്ജലി അർപ്പിച്ചും സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ചും ദലിത് കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റി കലക്ടറേറ്റ് ധർണ നടത്തി. എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് സമ്പൂർണ ഓൺലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും പാവപ്പെട്ടവർക്കും പഠിക്കാൻ അവസരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
ദേവികയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, മുഴുവൻ എസ്.സി/ എസ്.ടി വിദ്യാർഥികൾക്കും നവമാധ്യമ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും ജില്ല കമ്മിറ്റി ഉന്നയിച്ചു.
ജില്ല പ്രസിഡൻറ് കെ.വി. ശശി, വൈസ് പ്രസിഡൻറ് ഒ.കെ. ലാലു, കെ.പി. സജീവൻ, വി.കെ. അക്ഷയ്കുമാർ എന്നിവർ സംസാരിച്ചു.
