ഇൗ ആത്മവീര്യത്തിന് തുല്ല്യമായ സ്ത്രീശക്തി കണ്ടിട്ടില്ല -ശാരദക്കുട്ടി
text_fieldsകോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ മുൻ ജലന്ധർ ബിഷപ്പായിരുന്നു ഫ്രാേങ്കാ മുളയ്ക്കലിെൻറ അറസ്റ്റ് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമര വിജയത്തിന് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടിയുടെ അഭിനന്ദനം.
ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി സിസ്റ്റർ അനുപമ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളുടെ നിശ്ചയദാർഢ്യത്തേയും ആത്മവീര്യത്തേയും പ്രകീർത്തിച്ചത്. കന്യാസ്ത്രീകൾശക്കാപ്പം നില കൊള്ളുകയെന്നതു തന്നെ അഭിമാനവും ആവേശവുമാണെന്നും ശാരദക്കുട്ടി പറയുന്നു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം
ചരിത്ര വിജയത്തിന് നിമിത്തമായ ഈ നിശ്ചയദാർഢ്യത്തിന്, ആത്മവീര്യത്തിന് തുല്യമായി അടുത്തൊന്നും കണ്ടിട്ടില്ല മറ്റൊരു സ്ത്രീശക്തി.. ഇവർക്കൊപ്പം ഉണ്ടാവുക എന്നതു തന്നെ എത്ര അഭിമാനകരമാണ്.. ആവേശകരമാണ്.. ഈ വിജയം സാധ്യമാകുമായിരുന്നില്ല സിസ്റ്റർ അനുപമയുടെയും കൂട്ടരുടെയും കരളുറപ്പും സത്യസന്ധതയും സമർപ്പണവും ഇല്ലായിരുന്നുവെങ്കിൽ. ബാക്കിയെല്ലാം അതിെൻറ ബലത്തിൽ സംഭവിച്ചത് മാത്രം..കൂടെ നിൽക്കാതിരിക്കാനാകുമായിരുന്നില്ല പ്രബുദ്ധ കേരളീയതക്ക്
