Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂപ്പർ താരങ്ങൾ കൊച്ചുപെൺകുട്ടികളോടൊപ്പം ആടിപ്പാടരുത്

text_fields
bookmark_border
t-padmanabhan
cancel

തനിക്കേറ്റവും ഇഷ്ടപ്പെട്ട നടി സുരഭി ലക്ഷ്മിയാണെന്ന് പ്രശസ്ത എഴുത്തുകാരൻ ടി.പത്മനാഭന്‍. ഇഷ്ടപ്പെട്ട നടൻ മോഹന്‍ലാലാണെന്നും കഥാകൃത്ത് വെളിപ്പെടുത്തുന്നു. മമ്മൂട്ടിയും വളരെ ഇഷ്ടപ്പെട്ട നടനാണ്. എന്നുകരുതി എഴുപതാം വയസില്‍ അവര്‍ കൊച്ചുമക്കളുടെ പ്രായത്തിലുളള പെണ്‍കുട്ടികളുമായി ആടിപ്പാടുന്നതൊന്നും സ്വീകാര്യമല്ല. അവരൊക്കൊ ഒന്നാന്തരം ആക്ടേഴ്‌സാണ്. എങ്കിലും മലയാള സിനിമയുടെ ഇന്നത്തെ താരാധിപത്യത്തിന് കാരണം ഇവരും കൂടിയാണ്. ദിലീഷ് പോത്തന്‍റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബെസ്റ്റല്ലേ എന്ന് ചോദിച്ച് പുകഴ്ത്താനും അദ്ദേഹം മടിക്കുന്നില്ല.

തന്‍റെ ഏറ്റവും പ്രിയപ്പെട്ട സിനിമ സൗണ്ട് ഓഫ് മ്യൂസിക്കാണ്. മലയാളത്തില്‍ കമലിന്‍റെ രാപ്പകല്‍. നെഗറ്റീവ് മെസേജ് ഒന്നും സിനിമയില്‍ കൊണ്ടുവരാത്ത ഒരു സംവിധായകനാണ് കമല്‍. അതുപോലെ തന്നെ രഞ്ജിത്തിന്‍റെ ദേവാസുരവും ആറാം തമ്പുരാനും നരസിംഹവുമൊക്കെ മലയാളത്തിന്‍റെ ക്ലാസിക്കാണെന്നാണ് തന്‍റെ വിശ്വാസമെന്നും പത്മനാഭന്‍ ഒരു വാരികക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - I like the super-stars, but do not dance with little girls-t padmanabhan
Next Story