പ്ലാന്റേഷനിലേക്ക് വളയം പിടിക്കാൻ നിത്യ
text_fieldsസ്വകാര്യ ബസ് ഓടിക്കുന്ന നിത്യ
കാലടി: സ്വകാര്യ ബസ് ഓടിക്കാൻ വീട്ടമ്മ എത്തിയത് കൗതുകമായി. അങ്കമാലി-അയ്യമ്പുഴ-പ്ലാന്റേഷൻ റൂട്ടിൽ സർവിസ് നടത്തുന്ന എ.വി.എം ബസിലെ ഡ്രൈവറാണ് മലയാറ്റൂർ കാടപ്പാറ നാൽപാടൻ വീട്ടിൽ മനോജിന്റെ ഭാര്യ നിത്യ.
വാഹനം ഓടിക്കാൻ ലൈസൻസ് ലഭിച്ചത് രണ്ടാഴ്ച മുമ്പാണ്. പെരുമ്പാവൂരിലെ ഡ്രൈവിങ് സ്കൂളിൽനിന്നാണ് ഹെവി ലൈസൻസ് എടുത്തത്. നേരത്തേ മിനി ലോറി ഉൾപ്പെടെ വാഹനങ്ങൾ ഓടിച്ചിട്ടുണ്ട്. മേഖലയിലെ ആദ്യത്തെ വനിത ഡ്രൈവറാണ്.
പത്തു വയസ്സായ ഇരട്ടക്കുട്ടികളുടെ മാതാവാണ്. ഭർത്താവ് മനോജ് കോൺഗ്രസ് എസ് നിയേജകമണ്ഡലം പ്രസിഡന്റാണ്. അങ്കമാലി ജോയന്റ് ആർ.ടി.ഒ അടക്കം നിരവധി സംഘടനകൾ വനിത ഡ്രൈവർക്ക് സ്വീകരണം നൽകി.

