Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോൾഡൻ ഗ്ലോബ് റേസില്‍ കിര്‍സ്റ്റൻ ന്യൂഷാഫറിന് കിരീടം; പായ് വഞ്ചിയോട്ടത്തിൽ വിജയിക്കുന്ന ആദ്യ വനിത

text_fields
bookmark_border
അഭിലാഷ് ടോമി രണ്ടാമനായി നാളെ തീരം തൊടും
Golden Globe Race , Kirsten Neuschafer
cancel

ലെ സാബ്ലെ ദൊലാന്‍ (ഫ്രാൻസ്): പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോൾഡൻ ഗ്ലോബ് റേസില്‍ കിരീടം ദക്ഷിണാഫ്രിക്കന്‍ വനിത താരം കിര്‍സ്റ്റൻ ന്യൂഷാഫറിന്. 235 ദിവസം കൊണ്ടാണ് പായ് വഞ്ചിയിൽ 39കാരിയായ കിര്‍സ്റ്റൻ ലോക ചുറ്റി മത്സരം പൂർത്തിയാക്കിയത്.

2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് തന്‍റെ പായ് വഞ്ചിയായ 'മിന്നഹഹ'യിൽ കിര്‍സ്റ്റൻ യാത്ര ആരംഭിച്ചത്. എട്ട് മാസം നീണ്ട യാത്രയിൽ മൂന്ന് മുനമ്പുകൾ മറികടന്നാണ് കിര്‍സ്റ്റൻ പായ് വഞ്ചിയോട്ട മത്സരത്തിൽ വിജയിക്കുന്ന ആദ്യ വനിതയും ആദ്യ ദക്ഷിണാഫ്രിക്കന്‍ നാവികയുമായാണ് ചരിത്രം സൃഷ്ടിച്ചത്. 235 ദിവസവും 5 മണിക്കൂറും 44 മിനിട്ടും കൊണ്ട് 30,290 നോട്ടിക്കൽ മൈൽ ദൂരം കിര്‍സ്റ്റൻ പൂർത്തിയാക്കി ലെ സാബ്ലെ ദൊലാൻ തുറമുഖത്ത് മടങ്ങിയെത്തി.

ഗോൾഡൻ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനത്തുള്ള മലയാളി നാവികൻ അഭിലാഷ് ടോമി രണ്ടാമനായി ശനിയാഴ്ച തീരം തൊടും. അഭിലാഷിന്‍റെ 'ബയാനത്ത്' എന്ന പായ് വഞ്ചി ഫിനിഷിങ് പോയന്‍റായ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്തേക്ക് അടുക്കുന്നത്. അഭിലാഷിന്‍റെ പായ് വഞ്ചി ശനിയാഴ്ച ഫിനിഷിങ് പോയന്‍റിൽ അടുക്കുമ്പോൾ പുതുചരിത്രമാണ് പിറക്കുക. ഒരു ഇന്ത്യക്കാരന്‍ ഇതാദ്യമായാണ് ഗോൾഡന്‍ ഗ്ലോബ് റേസിന്‍റെ ഇടം പിടിക്കുന്നത്. അഭിലാഷിന്‍റെ ഒറ്റയാൾ യാത്ര 235 ദിവസം പിന്നിടുകയാണ്.


ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായിക വിനോദങ്ങളിലൊന്നാണ് ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരം. 2022 സെപ്റ്റബർ നാലിന് 16 പേരുമായി ഫ്രാൻസിൽ നിന്നാരംഭിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ഉൾപ്പെടെ മൂന്ന് പേരാണ് അവശേഷിച്ചത്. ഓസ്ട്രിയൻ താരം മൈക്കൽ ഗുഗ്ഗൻബെർഗർ ആണ് മൂന്നാം സ്ഥാനത്ത്.


2018ൽ ഗോൾഡൻ ഗ്ലോബ് റേസിലെ ആദ്യയാത്ര അപകടം മൂലം പൂർത്തിയാക്കാൻ അഭിലാഷ് ടോമിക്ക് സാധിച്ചിരുന്നില്ല. 1968ലെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ബോട്ടിൽ 28,000 നോട്ടിക്കൽ മൈൽ പിന്നിട്ടാണ് യാത്ര അവസാനിക്കാൻ പോകുന്നത്. കരയിൽ എത്തിയാൽ മാത്രമേ കുടുംബവുമായി സംസാരിക്കാൻ സാധിക്കൂ.

2012ലാണ് നാവികസേന ഉദ്യോഗസ്ഥനായിരിക്കെ അഭിലാഷ് ടോമി മുംബൈ തീരത്തു നിന്ന് പായ് വഞ്ചിയിൽ യാത്ര തിരിച്ചത്. നാല് ലക്ഷത്തോളം കിലോമീറ്ററുകൾ ഒറ്റക്ക് യാത്ര ചെയ്ത അദ്ദേഹം 2013 ഏപ്രിലിൽ മുംബൈയിൽ തിരിച്ചെത്തി. പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി. നാവികസേന കമാൻഡർ പദവിയിൽ നിന്ന് വിരമിച്ച അഭിലാഷിനെ കീർത്തി ചക്ര, ടെൻസിങ് നോർഗെ പുരസ്‌കാരം എന്നിവ നൽകി ആദരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kirsten Neuschafer wins 2022 Golden Globe Race
Next Story