വ്രതശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ
text_fieldsകോഴിക്കോട് നടന്ന സംയുക്ത ഈദ്ഗാഹിന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറി ടി. ആരിഫലി നേതൃത്വം നൽകുന്നു
കോഴിക്കോട്: ത്യാഗത്തിന്റെ 30 രാപ്പകലുകൾക്കുശേഷം രാജ്യത്താകെ ആഹ്ലാദത്തിന്റെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ). വ്യാഴാഴ്ച എവിടെയും മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി അഞ്ചാമത്തെ വെള്ളിയാഴ്ചയും നോമ്പനുഷ്ഠിച്ചതിന്റെ ആത്മനിർവൃതിയിലാണ് പെരുന്നാൾ ആഘോഷം.
രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും ഒത്തുകൂടിയും സൗഹൃദ കൂട്ടായ്മകൾ ഒരുക്കി വിശ്വാസികൾ പെരുന്നാൾ സന്തോഷം പങ്കുവെക്കുകയാണ്. ഒമാനിലും ശനിയാഴ്ചയാണ് പെരുന്നാൾ. മറ്റു ഗൾഫ് രാജ്യങ്ങൾ വെള്ളിയാഴ്ച ആഘോഷിച്ചു. കോഴിക്കോട് നടന്ന സംയുക്ത ഈദ്ഗാഹിന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറി ടി. ആരിഫലി നേതൃത്വം നൽകി.

