Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണിടത്തുനിന്ന് എഴുന്നേറ്റ് മുന്നോട്ട്...!

text_fields
bookmark_border
രണ്ട് മില്യൺ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി അൽ ഇസ്‌ലാഹ് വിദ്യാർഥി ഇൽഹാൻ അയ്ബക്
വീണിടത്തുനിന്ന് എഴുന്നേറ്റ് മുന്നോട്ട്...!
cancel
camera_alt

ഇ​ൽ​ഹാ​ൻ

മുക്കം: സ്കൂൾ കായികമേളയിൽ ഓട്ടമത്സരത്തിനിടെ വീണിട്ടും അധ്യാപികയുടെ പ്രോത്സാഹനത്തിൽ എഴുന്നേറ്റ് ഓട്ടം പൂർത്തിയാക്കിയ കൊച്ചുമിടുക്കൻ ഇൽഹാൻ അയ്ബക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരിലേക്കാണ് ഈ വീഡിയോ എത്തിയത്. ചേന്ദമംഗല്ലൂർ അൽ ഇസ്‌ലാഹ് ഇംഗ്ലീഷ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായ ഇൽഹാൻ അയ്ബക്, ചേന്ദമംഗല്ലൂർ മേലെത്തൊടി സ്വദേശികളായ ഹുദ ഹനാൻ-സുഹൈൽ ദമ്പതികളുടെ മകനാണ്. സ്കൂൾ വാർഷിക കായികമേളയിൽ നടന്ന ഓട്ടമത്സരത്തിനിടെയാണ് ഹൃദയസ്പർശിയായ ഈ സംഭവം അരങ്ങേറിയത്.

ഓട്ടത്തിനിടെ ഇൽഹാൻ പെട്ടെന്ന് നിലത്തുവീണു. എന്നാൽ, അവിടെ തോൽവി സമ്മതിച്ച് പിന്മാറാൻ ആ കൊച്ചുമിടുക്കൻ തയാറായില്ല. വീണുകിടന്ന ഇൽഹാൻ പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ, മുന്നോട്ട് പോകാൻ കൈകൊണ്ട് ആംഗ്യം കാണിച്ച് പ്രോത്സാഹിപ്പിക്കുന്ന കായികാധ്യാപികയെയാണ് കണ്ടത്. അധ്യാപികയുടെ പ്രോത്സാഹനം ആത്മവിശ്വാസമായി ഏറ്റെടുത്ത ഇൽഹാൻ ഉടൻ എഴുന്നേറ്റ് വീണ്ടും ഓടിത്തുടങ്ങി. ഒടുവിൽ ഓട്ടം പൂർത്തിയാക്കുകയും ചെയ്തു.

വിജയത്തേക്കാൾ വലുതാണ് ശ്രമമെന്നും വീഴ്ചകളിൽ തളരാതെ മുന്നോട്ടുപോകാനുള്ള മനസ്സാണ് യഥാർഥ വിജയമെന്നും ഓർമിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. ഒരു അധ്യാപികയുടെ ചെറിയ പ്രോത്സാഹനം ഒരു കുട്ടിയിൽ എത്ര വലിയ ആത്മവിശ്വാസം പകരുമെന്നതിന്റെ മനോഹരമായ ഉദാഹരണം കൂടിയാണിത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ കുട്ടികളുടെ ജീവിതത്തിൽ അധ്യാപകരുടെ പ്രോത്സാഹനത്തിനുള്ള പ്രാധാന്യവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തിന്റെ മൂല്യവും വിളിച്ചോതുന്നു. മെഡലുകളേക്കാളും സ്ഥാനങ്ങളേക്കാളും വിലപ്പെട്ടത് വീണിടത്തുനിന്ന് എഴുന്നേറ്റ് മുന്നോട്ടുപോകാനുള്ള ധൈര്യമാണെന്ന് ഇൽഹാന്റെ ഈ ഓട്ടം നമ്മെ ഓർമിപ്പിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rise Again and Move Forward
Next Story