72ാം വയസ്സിൽ പ്ലസ് ടു ജയിച്ച് പൗലോസ്
text_fieldsപൗലോസ്
പെരുമ്പാവൂര്‍: തുടര്‍ പഠനമെന്ന മോഹം 72ാം വയസില്‍ സാധിച്ച സന്തോഷത്തിലാണ് കുറുപ്പംപടി വട്ടോളിപ്പടി പൊട്ടയ്ക്കല്‍ വീട്ടില്‍ പി.ഡി. പൗലോസ്. വീട്ടിലെ പ്രാരാബ്ധം മൂലം ചെറുപ്രായത്തില്‍ പഠനം നിലച്ച നിരാശയിലായിരുന്ന പൗലോസ് ഇപ്പോള്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് പ്ലസ് ടു പരീക്ഷ പാസായത്.
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന്റെ പ്ലസ് ടു ഹ്യൂമാനിറ്റീസ് പരീക്ഷയാണ് 80 ശതമാനം മാര്‍ക്കോടെ വിജയിച്ചത്. ഓണ്‍ലൈനായും ഓഫ് ലൈനായും പഠിച്ചാണ് ലക്ഷ്യം സക്ഷാത്കരിച്ചത്. അസൈൻമെന്റ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങളില്‍ മറ്റ് വിദ്യാര്ഥികളെക്കാള് മുന്നിലായിരുന്നു ഇദ്ദേഹം. പെരുമ്പാവൂര്‍ എന്‍ലൈറ്റ് കോളജിലാണ് പരിശീലനം നടത്തിയത്. നിയമ ബിരുദം നേടണമെന്നാണ് ആഗ്രഹം. പഠനത്തിന് വീട്ടുകാർ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

