Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷണം ശ്രദ്ധിക്കാം തിളങ്ങുന്ന ചര്‍മ്മത്തിന്

text_fields
bookmark_border
ഭക്ഷണം ശ്രദ്ധിക്കാം തിളങ്ങുന്ന ചര്‍മ്മത്തിന്
cancel

മൃദുലവും തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചര്‍മ്മം നിങ്ങളും ആഗ്രഹിക്കുന്നില്ലേ? ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ ചര്‍മ്മത്തെ ആരോഗ്യത്തോടെ പരിപാലിക്കാം.

പപ്പായ
പപ്പായ മികച്ച ഭക്ഷണം മാത്രമല്ല നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. മുഖകാന്തിക്ക് ഏതു ചര്‍മ്മക്കാര്‍ക്കും ഫേസ്പാക്കായി ഉപയോഗിക്കാവുന്ന ഒന്നാണ് പപ്പായ. പപ്പായ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

പഴുത്ത പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ എയും പാംപെയിന്‍ എന്‍സൈമും ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മിനുസമുള്ളതും തിളങ്ങുന്നതുമായ ചര്‍മം പ്രധാനം ചെയ്യന്നു. പപ്പായയിലടങ്ങിയ വിറ്റാമിന്‍ സി, ഇ എന്നിവ ദഹനപ്രകിയയെയും ത്വരിതപ്പെടുത്തുന്നു.

കാപ്സികം
കാപ്സികം അഥവാ ബെല്‍ പെപ്പേഴ്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ജലാംശമുള്ളതും എരിവുള്ളതുമായ കാപ്സികത്തിന് ദഹനത്തെ എളുപ്പമാക്കാനും ചര്‍മ്മത്തെ പോഷിപ്പിക്കാനും കഴിവുണ്ട്.

ഡാര്‍ക്ക് ചോക്ലേറ്റ്
60 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. മനസിനെയും ശരീരത്തിനെയും ഒരുപോലെ റിലാക്സ് ചെയ്യന്നതിനുള്ള കഴിവ് ഇതിനുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉത്തമമാണ്. ചര്‍മ്മത്തില്‍ ചുളിവുകളില്‍ നിന്നും അകാല വാര്‍ധക്യത്തില്‍നിന്നും സംരക്ഷിക്കാന്‍ ഇതിന് കഴിവുണ്ട്. 

ചര്‍മത്തില്‍ സൂര്യതാപം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍  കുറക്കുന്നതിനും തിളക്കം കൂട്ടാനും ഡാര്‍ക്ക് ചോക്ലേറ്റിന് കഴിവുണ്ട്. രക്തചംക്രമണത്തെ ത്വരിതപ്പെടുത്താനും ഡാര്‍ക് ചോക്ലറ്റിലെ ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. വരണ്ട ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പുതിയ കോശങ്ങള്‍ രൂപംകൊള്ളുന്നതിനും ചര്‍മ്മത്തിന്‍റെ സ്വാഭാവികത നിലനിര്‍ത്താനും ചോക്ലേറ്റ് നല്ലതാണ്. ചര്‍മ്മത്തിന് മുദൃത്വവും ജലാംശവും നല്‍കി വരള്‍ച്ച തടയാനും ചോക്ലേറ്റിന് കഴിയും.

ഗ്രീന്‍ ടീ
ചര്‍മ്മത്തിലെ അഴുക്കും കൊഴുപ്പും കളഞ്ഞ് മൃദുത്വം നല്‍കാന്‍ ഗ്രീന്‍ ടീക്ക് കഴിയും. സൂര്യതപം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറ്റുന്നതിനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന  കാറ്റെച്ചിന്‍ ചര്‍മ്മത്തില്‍ പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയുന്നതുമാണ്.


വിത്തിനങ്ങള്‍
മത്തന്‍കുരു, ചന വിത്ത്, കസ്കസ് എന്നിങ്ങനെയുള്ള വിത്തുകള്‍ ചര്‍മ്മത്തിലെ ഈർപ്പത്തിന്‍റെ അളവ് നിയന്ത്രിക്കുന്നു. വിത്തിനങ്ങളില്‍ അടങ്ങിയ വിറ്റാമിന്‍ ഇ ചര്‍മ്മത്തിനെ പരിപോഷിപ്പിക്കുന്നു. ഇത്തരം വിത്തുകളില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

തയാറാക്കിയത്: വി.ആർ ദീപ്തി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story