Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളാർ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിക്ക് മറുപടിയുമായി സർക്കാർ
text_fieldsbookmark_border
കൊച്ചി: സോളാർ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദം തളളി സർക്കാർ. സരിതയുടെ കത്തിനെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല റിപ്പോർട്ട്. ഉമ്മൻചാണ്ടിക്കെതിരെ തെളിവുകളും രേഖകളും ഉണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കമീഷൻ നിയമനം നിയമപരമല്ല എന്നും സരിതിയുടെ കത്തിനെ മാത്രം അഠിസ്ഥാനമാക്കിയാണ് സോളാർ കമീഷൻ റിപ്പോർട്ട് തയാറാക്കിയത് എന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ വാദം.
മന്ത്രിസഭയിൽ അഭിപ്രായ രൂപീകരണം ഇല്ലാത്തത് കൊണ്ട് മാത്രം കമ്മീഷനെ തളളി പറയാൻ ആവില്ല. സോളാർ കമീഷന്റെ നിയമനം സാധുവാണെന്നും സർക്കാർ വ്യക്തമാക്കി. ഹരജിയിൽ നാളെയും സർക്കാരിന്റെ വാദം തുടരും. സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വാദം ഇന്ന് പൂർത്തിയായി.
Next Story
