ചാലക്കുടിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
text_fieldsചാലക്കുടി: ചാലക്കുടിപ്പുഴയിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെറായി ഗൗരീശ്വരം കടവില്‍ വീട്ടില്‍ സലീമിെൻറ മകൻ മുഹമ്മദ് സാദിഖ് (18), എറണാകുളം ചോറ്റാനിക്കര അമ്പാടിമല മൂലേക്കുഴി തോമസ്-ബിന്ദു ദമ്പതികളുടെ മകൻ എൽദോ തോമസ് (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെ വെറ്റിലപ്പാറ ഭാഗത്തായിരുന്നു അപകടം.
കളമശേരി ഐ.ടി.ഐയിലെ വിദ്യാർഥികളാണ് ഇരുവരും. കോളജിലെ ക്രിസ്മസ് ആഘോഷ ശേഷം ഇവർ 10 പേരടങ്ങുന്ന സംഘം അതിരപ്പിള്ളിക്ക് തിരിക്കുകയായിരുന്നു. വഴിമധ്യേ വെറ്റിലപ്പാറ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് ഇവരിൽ കുറച്ചുപേർ പുഴയിൽ ഇറങ്ങി. തുടർന്ന് ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിൽ 5.30 ഓടെ മൃതദേഹം കണ്ടെത്തി. ഇരുവരുടെയും മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ.
മുഹമ്മദ് സാദിഖിെൻറ മാതാവ് ഫസീല. സഹോദരി: സഹദിയ (ചെറായി രാമവർമ യൂനിയൻ ഹൈസ്കൂൾ വിദ്യാർഥിനി). പിതാവ് സലീം മൂത്തകുന്നം കെ.എസ്.ഇ.ബി ജീവനക്കാരനാണ്.
