Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാപ്പാനെ ആന കുത്തിക്കൊന്നു
text_fieldsbookmark_border
നെയ്യാറ്റിന്‍കര: ഇടഞ്ഞ ആന പാപ്പാനെ കുത്തികൊന്നു. പാരിപ്പള്ളി സ്വദേശി വിഷ്ണു (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.
മാരയാമുട്ടം ആയയില്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്ന ആനയെ മാറ്റി കെട്ടുവാന്‍ ശ്രമിക്കുന്നിതിനിടെ പാപ്പാനെ എടുത്തെറിയുകയായിരുന്നു. സമീപത്തെ പുരയിടത്തിലേക്ക് തളക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ആയയിൽ ഗൗരി നന്ദൻ എന്ന ഈ ആനയുടെ രണ്ടാം പാപ്പനാണ് വിഷ്ണു.
വിഷ്ണുവിനെ ആക്രമിച്ചശേഷം ഓടിപ്പോയ ആനയെ ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടി തളച്ചത്. പാപ്പാൻമാരും മാരയാമുട്ടം പൊലീസും നാട്ടുകാരും ചേർന്നാണ് ആനയെ പിടികൂടിയത്.
Next Story

