രഞ്ജിത്തിനും രാഹുലിനും യൂത്ത് കോൺഗ്രസിന്‍റെ കരുതൽ; അഞ്ച് ലക്ഷം രൂപ കൈമാറി
text_fieldsകുടിയൊഴിപ്പിക്കലിനിടെ ജീവനൊടുക്കിയ രാജെൻറയും അമ്പിളിയുെടയും മക്കൾക്ക് ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്. ശബരീനാഥൻ എം.എൽ.എ എന്നിവർ തുക കൈമാറുന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ജീവനൊടുക്കിയ രാജെൻറയും അമ്പിളിയുെടയും മക്കൾക്ക് കരുതലൊരുക്കി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡൻറുമാരായ കെ.എസ്. ശബരീനാഥൻ എം.എൽ.എ, എൻ.എസ്. നുസുർ, എസ്.എം. ബാലു, ജില്ല പ്രസിഡൻറ് സുധീർഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ നിനോ അലക്സ്, ജോബിൻ ജേക്കബ്, ഷജീർ നേമം, വിനോദ് കോട്ടുകാൽ, അരുൺ രാജൻ, ഡോ. സരിൻ തുടങ്ങിയ നേതാക്കൾ വീട്ടിലെത്തി അഞ്ചുലക്ഷം രൂപ കൈമാറി.
അനാഥരായ കുട്ടികൾക്ക് വീട് െവച്ച് നൽകുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം സർക്കാർ വീട് നൽകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഹായം കൈമാറിയതെന്ന് നേതാക്കൾ അറിയിച്ചു.
കെ.പി.സി.സിയുടെ സാമ്പത്തിക സഹായം
തിരുവനന്തപുരം: രാജെൻറയും അമ്പിളിയുടെയും മക്കള്‍ക്ക് കെ.പി.സി.സിയുടെ അടിയന്തര സാമ്പത്തിക സഹായമായി ലക്ഷം രൂപ കൈമാറി. വീട് സന്ദര്‍ശിച്ച കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ കുടുംബത്തിന് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

