ഏലംകുളത്ത് മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പോസ്റ്റർ; പരാതി നൽകി
text_fieldsഏലംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസിെൻറ പേരിൽ സ്ഥാപിച്ച പോസ്റ്റർ
പെരിന്തൽമണ്ണ: ഏലംകുളത്ത് ഇ.എം.എസ് സ്മാരക മന്ദിരത്തിലേക്കുള്ള വഴിയിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസിെൻറ പേരിൽ പോസ്റ്ററുകൾ. പോസ്റ്റർ യൂത്ത് കോൺഗ്രസ് പതിച്ചതല്ലെന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. ഇ.എം.എസ് സ്മാരക ഉദ്ഘാടനത്തിനായി റോഡും വഴികളും കൊടിതോരണങ്ങൾ വെച്ച് അലങ്കരിക്കാൻ മറ്റു കൊടികൾ എടുത്തുമാറ്റിത്തരുമോ എന്ന് സി.പി.എം പ്രവർത്തകർ തന്നോട് ചോദിച്ചിരുന്നെങ്കിലും മാറ്റിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറും ഡി.സി.സി സെക്രട്ടറിയുമായ സി. സുകുമാരൻ പറഞ്ഞു.
കോൺഗ്രസ്, മുസ്ലിം ലീഗ് കൊടികളുള്ള ഭാഗത്താണ് യൂത്ത് കോൺഗ്രസിെൻറ പേരിൽ 'വികസന നായകന് സ്വാഗതം' എന്ന് എഴുതിയ യൂത്ത് കോൺഗ്രസിെൻറ പേരിലുള്ള പോസ്റ്ററുകൾ.

