Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് മാലിക് ദിനാർ പള്ളിക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു; അപകടം അനുജനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

text_fields
bookmark_border
faisan 3
cancel

കാസർകോട്: മാലിക് ദിനാർ പള്ളിക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ബംഗളൂരു വിജയഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ താനി റോഡിൽ മുജാഹിദിന്റെ മകൻ ഫൈസാൻ (22) ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ സക്സീനിനെ (20) നാട്ടുകാർ രക്ഷപ്പെടുത്തി മാലിദ് ദിനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സക്സീനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. സഹോദരൻ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ചാടിയ ഫൈസാൻ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫൈസാൻ മരിച്ചിരുന്നു.

അപകടത്തിൽപ്പെട്ട സഹോദരങ്ങളടക്കം 11 പേർ ബംഗളൂരുവിൽ നിന്ന് മാലിക് ദിനാർ സിയാറത്തിന് എത്തിയതായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young man drowned in the Malik Dinar masjid pond in Kasaragod.
Next Story