വിരണ്ടോടിയ പോത്ത് ബൈക്കിലിടിച്ചു; റോഡിൽ വീണ ഡോക്ടർ കാറിടിച്ച് മരിച്ചു
text_fieldsകോഴിക്കോട്: വിരണ്ടോടിയ പോത്ത് ഇടിച്ച് ബൈക്കിൽനിന്ന് റോഡിൽ വീണ േഡാക്ടർ എതിരെ വന്ന കാറിടിച്ച് മരിച്ചു. വ്യാഴാഴ്ച രാവിലെ എേട്ടാടെ ബൈപാസിൽ പന്തീരാങ്കാവ് മാമ്പുഴപാലത്തിന് സമീപത്തുണ്ടായ അപകടത്തിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ ഹൗസ് സർജനും മലപ്പുറം പൂക്കോട്ടൂർ സ്വദേശിയുമായ ഡോ. അർഷദ് അഹമ്മദ് (24) ആണ് മരിച്ചത്.
രാവിലെ ബൈക്കിൽ കോഴിക്കോേട്ടക്ക് ജോലിക്ക് വരുമ്പോഴാണ് അപകടം. റോഡിലൂെട നടത്തിച്ചു കൊണ്ടുപോകുമ്പോൾ കുതറി ഓടിയ പോത്ത് അർഷദ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഡോക്ടറുടെ ദേഹത്ത് എതിർ ദിശയിൽനിന്ന് വന്ന അയ്യപ്പ ഭക്തരുടെ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
