Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവനടിയുടെ വെളിപ്പെടുത്തൽ; നടൻ സിദ്ദിഖിനെതിരെ നിയമനടപടിക്ക് സാധ്യത

text_fields
bookmark_border
യുവനടിയുടെ വെളിപ്പെടുത്തൽ; നടൻ സിദ്ദിഖിനെതിരെ നിയമനടപടിക്ക് സാധ്യത
cancel

തിരുവനന്തപുരം: യുവനടിയുടെ വെളിപ്പെടുത്തലിൽ നടനും ‘അമ്മ’ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ നിയമനടപടിക്ക് സാധ്യത. യുവനടി രേവതി സമ്പത്താണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴിയാണ് പരിചയം.

വ്യാജമായി തോന്നുന്ന അക്കൗണ്ടായിരുന്നുവെങ്കിലും സിദ്ദിഖിന്‍റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മാസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ... എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. സിദ്ദിഖ് നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയിൽ നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം. 2019ൽ തന്നെ പൊതുസമൂഹത്തിന് മുന്നിൽ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നുപറഞ്ഞതിന് സിനിമ മേഖലയിൽനിന്നുതന്നെ മാറ്റിനിർത്തി. തനിക്കൊന്നും നഷ്ടപ്പെടാനില്ല, അതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണത്തോട് സിദ്ദിഖ് പ്രതികരിച്ചിട്ടില്ല. നിയമനടപടി സ്വീകരിക്കാൻ പൊലീസിൽ കൂടിയാലോചന നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young Actress Disclosure; Possible legal action against actor Siddique
Next Story