ലോക വെറ്ററൻസ് മീറ്റ്: പൊന്നമ്മയുടെ സ്പോൺസർഷിപ് ഏറ്റെടുത്ത് മൈജി
text_fieldsലോക വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാൻ തയാറെടുക്കുന്ന പൊന്നമ്മ മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ
എ.കെ.ഷാജിയോടൊപ്പം
കോഴിക്കോട്: ലോക വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന കോട്ടയം പാക്കിൽ പന്നിമറ്റം സ്വദേശി പൊന്നമ്മയുടെ (59) സ്പോൺസർഷിപ് മൈജി ഏറ്റെടുത്തു.
ഈ മാസം അവസാനം ശ്രീലങ്കയിൽ നടക്കുന്ന മീറ്റിൽ 800 മീറ്റർ, 400 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങളിലാണ് പൊന്നമ്മ മത്സരിക്കുന്നത്. ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവ് വരുന്നത്. അതിനുശേഷം അയോധ്യയിൽ നടക്കുന്ന ഇന്റർനാഷനൽ വെറ്ററൻസ് മീറ്റിലും പങ്കെടുക്കണം.
പണമില്ലാതെ പ്രയാസപ്പെടുന്ന പൊന്നമ്മയെക്കുറിച്ച് അറിഞ്ഞ മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി സ്പോൺസർഷിപ് ഏറ്റെടുക്കാൻ മുന്നോട്ട് വരികയായിരുന്നു.

