Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെറുവത്തൂരിൽ ലോഡ്‌ജിൽനിന്ന് സ്‌ത്രീ താഴേക്ക്‌ വീണു

text_fields
bookmark_border
hospital drip
cancel

ചെറുവത്തൂർ: ചെറുവത്തൂരിലെ സ്വകാര്യ ലോഡ്‌ജിൽ ലഹരിക്കെതിരെയുള്ള പരിശോധനയുടെ ഭാഗമായി പൊലീസ്‌ എത്തിയപ്പോൾ മുകളിലെ നിലയിൽനിന്ന് സ്‌ത്രീ താഴേക്ക്‌ വീണു. കെട്ടിടത്തിൽനിന്നും ചാടിയതാണോ പരിഭ്രാന്തിയിൽ വീണതാണോ എന്നത്‌ സ്ഥിതീകരിച്ചിട്ടില്ല. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

ഇന്ന് രാത്രി ഏഴുമണിയോടെയാണ്‌ സംഭവം. പൊലീസ്‌ എത്തിയതോടെയാണ്‌ സ്‌ത്രീ മുകളിൽ നിന്നും താഴേക്ക്‌ വീഴുന്ന ശബ്‌ദം കേട്ടത്‌. ലഹരിക്കെതിരെ ജാഗ്രതാ പദ്ധതിയുടെ ഭാഗമായാണ് പൊലീസ്‌ ലോഡ്‌ജിൽ പരിശോധനക്കെത്തിയത്.

പരിക്കേറ്റ സ്‌ത്രീയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതരസംസ്ഥാനത്തു നിന്നും ഇവിടേക്ക്‌ ജോലിക്കെത്തിയവർ ലോഡ്‌ജിൽ മുറിയെടുത്തിരുന്നു. അവരുടെ കൂട്ടത്തിൽ ഉള്ളയാളാണ് പരിക്കേറ്റ സ്ത്രീയെന്ന് ലോഡ്ജ് നടത്തിപ്പുകാർ പറഞ്ഞു. സംഭവം അന്വേഷിച്ച്‌ വരികയാണെന്ന്‌ ചന്തേര എസ്‌.ഐ എം.വി. ശ്രീദാസ്‌ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman falls from lodge at Cheruvathur
Next Story