Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭർതൃവീട്ടിൽ യുവതിയുടെ മരണം; ഓണക്കോടി വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് ബന്ധുകൾ
text_fieldsbookmark_border
കുറുപ്പംപടി: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് യുവതിയുടെ ബന്ധുക്കൾ. പെരുമ്പാവൂർ പനിച്ചയം ഓലിപ്പാറമോളിൽ ആര്യയാണ് (31) 18ന് രാവിലെ കോട്ടയം നാട്ടകം സ്വദേശിയായ ഭർത്താവ് ദീപക് ബാബുവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.
ഭർതൃമാതാവും മുത്തശ്ശിയും ചേർന്നു നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇതാണ് മരണത്തിൽ കലാശിച്ചതെന്നുമാണു യുവതിയുടെ വീട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം ഓണക്കോടി വാങ്ങിയതുമായി ബന്ധപ്പെട്ടു വീട്ടിൽ ചില തർക്കങ്ങൾ നടന്നതായും അതിനു ശേഷമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടതെന്നും പറയുന്നു. പെരുമ്പാവൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
Next Story

