സി.പി.എം ഓഫീസിൽ പീഡനത്തിനിരയായെന്ന് യുവതിയുടെ പരാതി
text_fieldsപാലക്കാട്: ചെർപ്പുളശ്ശേരിയിൽ സി.പി.എം ഓഫീസിൽ പീഡനത്തിനിരയായെന്ന് യുവതിയുടെ പരാതി. ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. മണ്ണൂരിൽ ഉപക്ഷേിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പീഡനവിവരം പുറത്തു വന്നത്.
മാർച്ച് 16ന് ഉച്ചക്ക് ഒരു മണിക്ക് മണ്ണൂർ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കുഞ്ഞിെൻറ അമ്മയെ കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനം സംബന്ധിച്ച മൊഴി നൽകിയത്. യുവജനസംഘടനാ പ്രവർത്തകരായിരുന്ന ഇരുവരും കഴിഞ്ഞ വർഷം ചെർപ്പുളശ്ശേരിയിലെ കോളജിൽ പഠിക്കുന്നതിനിടെ മാഗസിൻ തയാറാക്കൽ ചർച്ചക്ക് പാർട്ടി ഒാഫീസിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി.
യുവതി മങ്കര പൊലീസിന് നൽകിയ പരാതി ചെർപ്പുളശ്ശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. അതേ സമയം, പീഡനത്തിനിരയായ യുവതിക്കും യുവാവിനും പാർട്ടിയുമായി കാര്യമായ ബന്ധമില്ലെന്ന് സി.പി.എം ചെർപ്പുളശ്ശേരി എരിയ കമ്മിറ്റി പ്രതികരിച്ചു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സി.പി.എം വ്യക്തമാക്കി.
