വാൽപാറയിൽ കാട്ടാനകൾ ക്ഷേത്രം തകർത്തു
text_fieldsവാൽപാറയിൽ കാട്ടാനകൾ നശിപ്പിച്ച ക്ഷേത്രം
കൊല്ലങ്കോട്: വാൽപാറയിൽ കാട്ടാനക്കൂട്ടം ക്ഷേത്രം തകർത്തു. വാൽപാറ പന്നിമേട് രണ്ടാം ഡിവിഷൻ തേയില എസ്റ്റേറ്റിനടുത്ത മാരിയമ്മൻ ക്ഷേത്രമാണ് ഏഴ് കാട്ടാനകളുടെ കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് എത്തിയ ആനകൾ ക്ഷേത്ര ചുറ്റുമതിൽ തകർത്ത് അകത്തുകടന്ന് ഫർണിച്ചറുകളും ശ്രീകോവിലിനു മുന്നിലെ മണ്ഡപവും നശിപ്പിച്ചു.
ഒരു മണിക്കൂറോളം ക്ഷേത്രത്തിനു സമീപത്ത് തമ്പടിച്ച ആനക്കൂട്ടം തൊട്ടടുത്ത കുട്ടികളുടെ ക്രഷ് കെട്ടിടം തകർത്ത് പരിപ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾ ഭക്ഷിച്ചു. ഒരു മണിക്കൂറിലധികം ഭീതി സൃഷ്ടിച്ച ആനകൾ വനം വകുപ്പ് അധികൃതർ എത്തിയ ശേഷമാണ് മടങ്ങിയത്. കാട്ടാനകളെ വനാന്തരത്തിൽ വിട്ടിെല്ലങ്കിൽ സമരത്തിനിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.

