Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാതിരാത്രിയിൽ പള്ളിമുറ്റത്ത് കാട്ടാന; പടികൾ കയറി ചുറ്റിനടന്ന് മടങ്ങി

text_fields
bookmark_border
https://www.madhyamam.com/tags/athirappalli
cancel
camera_alt

അതിരപ്പള്ളി പിള്ളപ്പാറ സെന്റ് തോമസ് ദേവാലയത്തിൽ കാട്ടാന എത്തിയതിന്റെ സി.സി.ടി.വി ദൃശ്യം

തൃശൂർ: വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിൽ അർധരാത്രി പള്ളി പരിസരത്ത് കാട്ടാന എത്തി. റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പിള്ളപ്പാറ സെന്റ് തോമസ് ദേവാലയത്തിൽ കാട്ടാന വരുന്നതാണ് സി.സി.ടി.വിയിൽ ദൃശ്യമായത്. പള്ളിയുടെ പടികൾ കയറി മുറ്റത്തും പരിസരത്തും എത്തിയ ആന അക്രമസംഭവങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാക്കാതെ തിരിച്ചുപോയി.

ജനവാസ മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം ഇപ്പോഴും തുടരുകയാണെന്നതാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. ഈ മേഖലയിൽ വീടുകൾക്കും കൃഷിസ്ഥലങ്ങൾക്കും കാട്ടാനകളുടെ ആക്രമണം പതിവാണ്. അതിരപ്പള്ളി മേഖലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ എലിഫന്റ് ഡ്രൈവുകൾ നടത്തിയിരുന്നെങ്കിലും ആനകൾ ജനവാസ മേഖലകളിൽ എത്തുന്നു.

അതിരപ്പിള്ളി മേഖലയിൽ ഏതാനും മാസങ്ങൾക്ക് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വെറ്റിലപ്പാറ വൈശേരിയിൽ ചെമ്മീനിയാടൻ കൃഷ്ണന്റെ കൃഷിയാണ് നശിപ്പിച്ചത്.

ആനമല അന്തർ സംസ്ഥാന പാതയിൽ കാട്ടാനയിറങ്ങി മണ്ണുമാന്തി യന്ത്രം നശിപ്പിച്ചിരുന്നു. കുമ്മാട്ടി ഭാഗത്ത് റോഡ് നിർമാണത്തിനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രമാണ് കാട്ടാന തകർത്തത്. ആനക്കയം ഫോറസ്റ്റ് സ്‌റ്റേഷന് സമീപം റോഡരികിലാണ് മണ്ണുമാന്തി യന്ത്രം നിർത്തിയിട്ടിരുന്നത്.

വന്യമൃഗങ്ങളുടെ നിരന്തരമായ സാന്നിധ്യവും ആക്രമണവും കാരണം പ്രദേശവാസികൾ ആശങ്കയിലും ഭീതിയിലുമാണ് കഴിയുന്നത്. നടപടി വേണം: വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ പ്രതിരോധ നടപടികൾ ഉണ്ടാകണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കാട്ടാന ആക്രമണം തുടരുന്ന സാഹചര്യത്തിൽ വിഷയം ചർച്ചചെയ്യാനായി വനം മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ജൂണിൽ ചാലക്കുടി ഗെസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഇതിൽ വിവിധ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ച് ചർച്ചകൾ ഉയർന്നുവന്നെങ്കിലും നടപടികൾ ഫലപ്രദമായിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story