Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നല്ല ഉറക്കമായിരുന്നു, ഇടിക്കുന്ന ശബ്ദം കേട്ട് ഉണർന്നപ്പോൾ ചക്കക്കൊമ്പൻ ചുമരിടിച്ച് തകർക്കുന്നു’

text_fields
bookmark_border
‘നല്ല ഉറക്കമായിരുന്നു, ഇടിക്കുന്ന ശബ്ദം കേട്ട് ഉണർന്നപ്പോൾ ചക്കക്കൊമ്പൻ ചുമരിടിച്ച് തകർക്കുന്നു’
cancel

മൂന്നാര്‍: വീട്ടിനുള്ളിൽ ആളുകൾ കിടന്നുറങ്ങവേ ചുമർ കുത്തി വിള്ളൽ വീഴ്ത്തി ചക്കക്കൊമ്പൻ. ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. കൂനംമാക്കൽ മനോജ് മാത്യുവും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം.

‘‘നല്ല ഉറക്കമായിരുന്നു, ഇടിക്കുന്ന ശബ്ദം കേട്ട് ഉണർന്ന് നോക്കിയപ്പോൾ ചക്കക്കൊമ്പൻ ചുമരിടിച്ച് തകർക്കുന്നു. ഒറ്റക്കുത്തിന് ചുമരിൽ വിള്ളൽ വീഴ്ത്തി’ -മനോജ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഇന്ന് പുലര്‍ച്ചെ നാലോടെ മനോജിന്‍റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ കുത്തുകയായിരുന്നു. ഇതോടെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും സീലിങ് തകര്‍ന്നുവീഴുകയും ചെയ്തു. ആനയുടെ ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wild elephant named chakka komban attacked home at chinnakanal
Next Story