Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വേലിക്കകത്ത് വീട്ടിലേക്ക് ഏവർക്കും സ്വാഗതം’; വി.എസിന്റെ ജന്മദിനത്തിൽ ഇന്ന് ഓർമ സംഗമം

text_fields
bookmark_border
https://www.madhyamam.com/tags/vs-achuthanandan
cancel

ആലപ്പുഴ: സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ജന്മദിനത്തിൽ ഇന്ന് ഓർമ സംഗമം സംഘടിപ്പിക്കുന്നു. ആലപ്പുഴയിലെ വി.എസിന്റെ കുടുംബവീടായ വേലിക്കകത്ത് നടക്കുന്ന ഒത്തുചേരലിലേക്ക് ഏവരെയും മകൻ ഡോ. വി.എ. അരുൺ കുമാർ സ്വാഗതം ചെയ്തു.

വി.എ. അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

സഖാവ് വി.എസിന്റെ ഓർമ്മകളിൽ ഒരുമിക്കാം; ഒക്ടോബർ 20-ന് വേലിക്കകത്ത് വീട്ടിലേക്ക് ഏവർക്കും സ്വാഗതം...

പ്രിയപ്പെട്ടവരേ,

ഈ വരുന്ന ഒക്ടോബർ 20 അച്ഛന്റെ ജന്മദിനമാണ്.

ആ ഓർമ്മദിനത്തിൽ അച്ഛനെ സ്നേഹിക്കുന്ന സഖാക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഒത്തുചേരാൻ ആലപ്പുഴയിലെ ഞങ്ങളുടെ കുടുംബവീട് തയ്യാറെടുക്കുകയാണ്. ഒക്ടോബർ 20ന് രാവിലെ മുതൽ നടക്കുന്ന ഈ ഒത്തുചേരലിലേക്ക് ഏവരേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സ്നേഹത്തോടെ,

ഡോ. വി.എ. അരുൺ കുമാർ

(വിഎസ് അച്യുതാനന്ദൻ ഫൗണ്ടേഷനും, അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും വേണ്ടി)

കഴിഞ്ഞ ജൂലൈയിൽ വേലിക്കകത്തെ വീട്ടിൽ വി.എസിന്റെ അർധകായ ശിൽപം സ്ഥാപിച്ചു. ഉണ്ണി കാനായി രൂപകൽപന ചെയ്ത ശിൽപം വി.എസിന്റെ ഭാര്യ വസുമതിയാണ് അനാച്ഛാദനം ചെയ്തത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പാർട്ടി നേതാക്കളും വിവിധ സാമൂഹിക– സാംസ്‌കാരിക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും നാട്ടുകാരും ശിൽപത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു.

1923 ഒക്ടോബർ 20ന് പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് അച്യുതാനന്ദന്റെ ജനനം. 1940 മുതൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നു. 1964 ൽ കമ്യൂണിസ്റ്റി പാർട്ടി (സി.പി.ഐ) പിളർന്നപ്പോൾ സി.പി.എമ്മിൽ കേന്ദ്ര കമ്മിറ്റി അംഗമായി.

1985 മുതൽ പോളിറ്റ് ബ്യൂറോ അംഗം. മൂന്നുതവണ സി.പി.എം സംസ്ഥാന സെക്രട്ടറിയായി. രണ്ടുതവണ പ്രതിപക്ഷ നേതാവ്. 2006 മുതൽ 2011 വരെ സംസ്ഥാന മുഖ്യമന്ത്രി. പിന്നീട് ഭരണ പരിഷ്‍കരണ കമീഷൻ ചെയർമാനുമായി. 2025 ജൂലൈ 25 നായിരുന്നു അന്ത്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story