ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രം
text_fieldsതിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
മാലയിട്ടെത്തുന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ തിരികെ പോകേണ്ടി വരില്ലെന്ന് അദ്ദേഹം അറിയിച്ചു. അതിന് അനുയോജ്യമായ തീരുമാനങ്ങൾ സര്‍ക്കാറുമായി ആലോചിച്ച് കൈക്കൊള്ളും. വെർച്വൽ ക്യൂവിന്റെ എണ്ണം കൂട്ടില്ലെന്നും അറിയിച്ചിച്ചുണ്ട്.
വെർച്വൽ ക്യൂ ശബരിമലയിൽ എത്തുന്നവരുടെ ആധികാരിക രേഖയാണ്. എന്നാൽ സ്‌പോട്ട് ബുക്കിങ് കേവലം എൻട്രി പാസ് മാത്രമാണെന്നും ഓരോ വർഷവും സ്‌പോട്ട് ബുക്കിങ് എണ്ണം കൂടുന്നത് ആശാസ്യകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ മൂന്ന് മുതൽ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 11 വരെയുമാണ് പുതിയ ദർശന സമയം.

