Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈക്കൂലി വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഓടിച്ചിട്ട് പിടികൂടി
text_fieldsbookmark_border
Representational Image
ചിറ്റൂർ (പാലക്കാട്): കൈക്കൂലി വാങ്ങിയ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ (എ.എം.വി.ഐ) വിജിലൻസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടി. വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ നടന്ന റെയ്ഡിനിടെയാണ് എ.എം.വി.ഐ വി.കെ. ഷംസീറിൽ നിന്ന് 51,150 രൂപ പിടികൂടിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഷംസീറിനെ പിടികൂടി നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിൽ നിന്നാണ് പണം കണ്ടെത്തിയത്.
അന്യസംസ്ഥാന വാഹനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങിയ പണമാണിതെന്ന് വിജിലൻസ് അറിയിച്ചു.
Next Story

