Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രചാരണ പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമെന്ന് വീണ എസ്. നായർ
text_fieldsbookmark_border
തിരുവനന്തപുരം: പ്രചാരണ പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായർ. വിഷയം കെ.പി.സി.സി അധ്യക്ഷന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്ന് നേതൃത്വം ഉറപ്പുനൽകിയതായും വീണ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം നന്തന്‍കോടുള്ള ആക്രിക്കടയില്‍ നിന്നും വീണാ എസ്. നായരുടെ 50 കിലോയിലധികം ഉപയോഗിക്കാത്ത പോസ്റ്റര്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
വ്യാഴാഴ്ച പകല്‍ പതിനൊന്നിനാണ് പോസ്റ്ററുകള്‍ കടയില്‍ എത്തിച്ചത്. കിലോക്ക് പത്ത് രൂപ നിരക്കിലാണ് കടക്കാരന്‍ പോസ്റ്റർ വാങ്ങിയത്.
Next Story

